Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R. Madhavan

ഇ​ന്ത്യ​യു​ടെ എ​ഡി​സ​ൺ: വി​സ്മൃ​തി​യി​ലാ​ണ്ടു​പോ​യ ജി.​ഡി. നാ​യി​ഡു എ​ന്ന മ​ഹാ​പ്ര​തി​ഭ​യു​ടെ ക​ഥ, ജിഡിഎൻ വെള്ളിത്തിരയിലെത്തുന്പോൾ

1937-ൽ, ആദ്യമായി ​ഇ​ല​ക്‌ട്രിക് മോ​ട്ടോ​ർ നി​ർമിച്ച് ഇന്ത്യയെ ഞെട്ടിച്ച മനുഷ്യൻ! 1921-ൽ ​ഒ​രൊ​റ്റ ബ​സു​മാ​യി ആ​രം​ഭി​ച്ച്, ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് 280 ബ​സുക​ളു​ള്ള യു​ണൈ​റ്റ​ഡ് മോ​ട്ടോ​ർ സ​ർ​വീ​സ​സ് (യുഎംഎസ്) എന്ന സാമ്രാജ്യം സ്ഥാപിച്ച ദീർഘദർശിയായ വ്യവസായി! നി​ത്യ​ജീ​വി​ത​ത്തി​ൽ നാം ​ഉ​പ​യോ​ഗി​ക്കു​ന്ന പ​ല സാ​ങ്കേ​തി​കവി​ദ്യ​ക​ളും ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി, ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത അതുല്യ ശാസ്ത്രപ്രതിഭ! ബ്രിട്ടീഷ് കന്പനികളെ വെല്ലുവിളിച്ച കരുത്തൻ! ജനം അദ്ദേഹത്തെ ഇന്ത്യൻ എഡിസൺ എന്നു വിളിച്ചു. തമിഴ്നാട് കോയന്പത്തൂരിലെ ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഗോ​പാ​ല​സ്വാ​മി ദൊ​രൈ​സ്വാ​മി നാ​യി​ഡു എ​ന്ന ജി.​ഡി. നാ​യി​ഡുവിന്‍റെ ജീവിതം വിസ്മയസഞ്ചാരമാണ്!

വരും തലമുറകൾക്കായി ജി.ഡി. നായിഡുവിന്‍റെ ജീവിതം സിനിമയാകുകയാണ്. ജിഡിഎൻ - എന്നാണ് ചിത്രത്തിന്‍റെ പേര്. തമിഴകത്തിന്‍റെ പ്രിയതാരം ആർ. മാധവനാണ് ജി.ഡി. നായിഡുമായി പകർന്നാടുന്നത്. കോയന്പത്തൂരിൽ അതിഗംഭീരമായ ചടങ്ങിൽ ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. ചടങ്ങിൽ മാധവൻ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. അവാർഡ് അല്ല ലക്ഷ്യമെന്നും, കണ്ടുപിടിത്തങ്ങളുടെ രാജാവിന്‍റെ യഥാർഥജീവിതം സ്വന്തം നാട്ടുകാർ മനസിലാക്കണമെന്നുമാണ് മാധവൻ പറഞ്ഞത്.

ഗോ​പാ​ല​സ്വാ​മി ദൊ​രൈ​സ്വാ​മി നാ​യി​ഡുവിന്‍റെ ജീവിതം വിസ്മൃതിയിലേക്കു മറയുന്നതല്ല. അറിവിന്‍റെ ആ വെളിച്ചം അനശ്വരമായി ജ്വലിച്ചുനിൽക്കും. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നകാലത്ത് നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് അദ്ദേഹം ലോകം അറിയപ്പെടുന്ന പ്രതിഭയായി മാറിയത്. നി​ത്യ​ജീ​വി​ത​ത്തി​ൽ നാം ​ഉ​പ​യോ​ഗി​ക്കു​ന്ന പ​ല ആധുനിക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും രാജ്യത്ത് ആ​ദ്യ​മാ​യി, ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത, എ​ന്നാ​ൽ കാ​ല​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ വി​സ്മൃ​തി​യി​ലാ​ണ്ടു​പോ​യ പ്രതിഭയാണ് നായിഡു. കോയന്പ​ത്തൂ​രിന്‍റെ സ​മ്പ​ത്തികശിൽപ്പിയായും അ​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം, ശാ​സ്ത്ര-​സാ​ങ്കേ​തി​ക-​വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു.

Latest News

Corehub Up